I'am happy; Why aren't you....?
I'am happy; Why aren't you....?
----------------------------------------------------------
തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഇരു കയ്യും കാലുകളും ഇല്ലന്ന് സങ്കൽപ്പിക്കുക, എന്തായിരിക്കും അവസ്ഥ...?
എഴുന്നേൽക്കാൻ കഴിയില്ല, നടക്കാൻ കഴിയില്ല, അടിസ്ഥാന ആവശ്യങ്ങളൊന്നും നിറവേറ്റാൻ കഴിയില്ല.
അത് പോലെ കയ്യും കാലുമില്ലാതെ; (tetra-amelia syndrome ) ജനിച്ച കുട്ടിയാണ് "നിക്ക്", ദുഷ്‌ക (Dushka ) യുടേയും ബോറിസ് വുജിസിക് ( Boris Vujicic ) ന്റെയും മകനായി 1982 ൽ ആസ്ട്രേലിയയിലെ മെൽബണിലാണ് നിക്കോളാസ് ജെയിംസ് വുജിസിക് (Nicholas James Vujicic ) എന്ന നിക്ക് ജനിച്ചത്. ജന്മനാ തന്നെ കൈകളും കാലുകളുമില്ലായിരുന്നു.. കാൽ പാദങ്ങൾക്ക് പകരം,പാദം എന്ന് പറയാൻ കഴിയാത്ത ചെറിയ രണ്ടു മാംസ കഷങ്ങൾ മാത്രം. ജന്മനാ തന്നെ സ്വയം അനങ്ങാൻ പോലും കഴിയാത്ത നിക്കിനെ മാതാപിതാക്കൾ ഉപേക്ഷിച്ചില്ല, അവർ അവനെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു എന്നാൽ വിക്ടോറിയ സംസ്ഥാനത്തെ നിയമം , ശാരീരിക വൈകല്യമുള്ളവരെ പൊതു വിദ്യാലയങ്ങളിൽ ചേർക്കുന്നതിന് എതിരായിരുന്നു. എന്നാൽ മാതാപിതാക്കളുടെ പോരാട്ടം നിയമം മാറ്റുന്നതിന് അധികൃതരെ പ്രേരിപ്പിച്ചു. അങ്ങനെ പൊതു വിദ്യാലയത്തിൽ ചേരുന്ന ആദ്യ ഭിന്ന ശേഷിയുള്ള വിദ്യാർഥിയായി നിക്ക് മാറി . ഇതിനിടയിൽ നിക്ക് തന്‍റെ ചെറിയ പാദങ്ങളുപയോഗിച്ചു ചെറുതായി നടക്കാൻ പഠിച്ചിരുന്നു, എന്നാൽ തനിക്ക് കയ്യും കാലും ഇല്ലെന്ന ചിന്ത നിക്കിനെ കടുത്ത വിഷാദ രോഗത്തിന് അടിമയാക്കി എട്ടാം വയസ്സിൽ നിക്ക് ആത്‌മഹത്യക്കു ശ്രെമിച്ചു, പക്ഷെ ശ്രെമം വിജയിച്ചില്ല .. തുടർന്ന് പത്താം വയസിൽ വീണ്ടും ശ്രെമിച്ചു എന്നാൽ മാതാ പിതാക്കളുടെ സ്നേഹവും കരുതലും അദ്ദേഹത്തെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നു .
തനിക്ക് കൈകളും കാലുകളും തരണം എന്ന് നിക്ക് ദൈവത്തോട് ഉള്ളുരുകി പ്രാർഥിച്ചു, പക്ഷെ ഉത്തരം ലഭിക്കാതെ വന്നതോടെ ഇനി ഒരിക്കലും ദൈവത്തോട് പ്രാർത്ഥിക്കില്ല എന്ന് തീരുമാനിച്ചു.
നിക്കിനെ ഒരിക്കൽ 'അമ്മ പത്രത്തിൽ ഒരു ലേഖനം കാണിച്ചു കൊടുത്തു, ശാരീരിക വൈകല്യമുള്ള ഒരു വെക്തി അത് മാറികടന്നു ജീവിത വിജയം നേടിയതിനെക്കുറിച്ചായിരുന്നു അത്. അത് നിക്കിന്‍റെ മനസിനെ സ്പർശിച്ചു , അത് നിക്കിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. താൻ അതുല്യനാണെന്നും തന്‍റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ കഴിയുമെന്നും നിക്കിന് മനസിലായി.
പതിയെ നിക്ക് വിഷാദ രോഗത്തെ കീഴടക്കി , സാധാരണ ജീവിതത്തിലേക്കു തിരിച്ചു വന്നു, തനിക്ക് ആകെയുള്ള ചെറിയ കാൽ പാദം ഉപയോഗിച്ച് അദ്ദേഹം എഴുതാൻ പഠിച്ചു, കംപ്യൂട്ടറിൽ മിനുട്ടിൽ 45 വാക്കുകൾ തന്‍റെ ചെറിയ കാൽ പാദം ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ നിക്കിന് കഴിയും, ഗ്ലാസിൽ വെള്ളം കുടിക്കാനും, തലമുടി ചീകാനും, പല്ലു തേയ്ക്കാനും,സ്വയം ഷേവ് ചെയ്യാനും കൈകളില്ലാത്ത നിക്ക് വുജിസിക് നു ഇന്ന് സാധിക്കും.
ഇതിനെല്ലാം പുറമെ നിക്ക് ഫുട്ബോൾ കളിക്കും,ഗോൾഫ് കളിക്കും, വെള്ളത്തിൽ മറ്റാരേക്കാളും നന്നായി നീന്തും, കൂടാതെ സ്കൈ ഡൈവർ കൂടിയാണ് ഇന്ന് നിക്ക്.-ജിബിൻ മാത്യു ചെമ്മണ്ണാർ
സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ നിക്ക് മറ്റുള്ളവർക്ക് മാതൃകയായിരുന്നു, നിക്ക് അകൗണ്ടിങ്ങിൽ ഡിഗ്രി നേടി , പഠിക്കുമ്പോൾ തന്നെ ഭിന്ന ശേഷിയുള്ളവർക്കുവേണ്ടി പണം സമാഹരിക്കുന്നതിന്‍റെ പ്രചാരകനായി പ്രവർത്തിച്ചു. അത് നിക്കിന്‍റെ ഉള്ളിലെ പ്രസംഗികനെ വളർത്തി, ഇന്ന് ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കുന്ന പ്രഭാഷകനാണ് നിക്ക്, 57 രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾക്കു തന്‍റെ പ്രഭാഷണങ്ങളിലൂടെ ആത്‌മ വിശ്വാസം പകർന്നു നൽകി അത് ഇപ്പോഴും തുടരുന്നു . അദ്ദേഹം നിരവധി പുസ്തകങ്ങളും എഴുതി, അദ്ദേഹത്തിന്‍റെ പുസ്തകം 'Love without Limit ' അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായി മാറി നിക്. 2012 ൽ നിക്കിന്‍റെ പ്രസംഗങ്ങൾ കേട്ട് അദ്ദേഹത്തെ ഇഷ്ടപ്പെട്ട kunae miganhara യെ വിവാഹം കഴിച്ചു ഇപ്പോൾ രണ്ട് ആൺ മക്കളുടെ അച്ഛനും കൂടിയാണ് നിക്ക്. ഇപ്പോൾ നിക്ക് Life Without Limbs എന്ന സന്നദ്ധ സംഘടനയിലൂടെ ലോകത്തെ മുഴുവൻ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു...
അതെ; Iam happy Why are 'nt you ....?
-ജിബിൻ മാത്യു ചെമ്മണ്ണാർ
Comments
Post a Comment