ചെവികൾ കൊണ്ട് കണ്ട അദ്‌ഭുദ ബാലൻ

ചെവികൾ കൊണ്ട് കാഴ്ചകൾ കണ്ട അദ്‌ഭുത ബാലൻ ------------------------------------------------------------------------- ആ 'അമ്മ അറിഞ്ഞു തന്‍റെ മകൻ അധികം വൈകാതെ ഈ ലോകത്തിൽ നിന്ന് യാത്രയാവുകയാണ് അവർ അവനോട് പറഞ്ഞു; 'നിനക്ക് പോകാം... നീ സ്വർഗത്തിൽ എത്തുമ്പോൾ ദൈവത്തോട് പറയണം നിന്‍റെ അടുത്ത് തന്നെ അമ്മയ്ക്കും ഒരു സ്ഥലം തരണമെന്ന്' ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ആ മകൻ ലോകത്തിൽ നിന്ന് യാത്രയായി.... അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ എൻഗ്രോവ് (Elgrove ) എന്ന സ്ഥലത്തു 1992 ജനുവരി 26 നാണു ബെൻ അണ്ടർവുഡ് (Ben Underwood ) എന്ന അദ്‌ഭുദ ബാലൻ ജനിച്ചത്. ജനിക്കുമ്പോൾ ബെൻ നല്ല ആരോഗ്യമുള്ള ഒരു സാധാരണ കുട്ടിയായിരുന്നു. എന്നാൽ രണ്ടാം വയസിൽ ബെന്നിന് 'ബൈലാറ്ററൽ റെറ്റിനോ ബ്ലാസ്‌റ്റോമ ' ( Bilateral retino Blastoma ) എന്ന കാൻസർ ബാധിച്ചു. ഒരു വർഷത്തെ ചികിത്സയ്ക്ക് ശേഷം ബെന്നിന്‍റെ ഇരു കണ്ണുകളും നീക്കം ചെയ്യേണ്ട...