ഇടിമിന്നലിന്‍റെ കൂട്ടുകാരൻ

ഇടിമിന്നലിന്‍റെ  കൂട്ടുകാരൻ 
-----------------------------------------------------------
റോയി സള്ളിവൻ  എവിടെയുണ്ടോ  അദ്ദേഹത്തെ തേടി മിന്നലെത്തും എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല, കാരണം ഏറ്റവും കൂടുതൽ തവണ മിന്നൽ ഏറ്റത്തിന്റെ   പേരിൽ ഗിന്നസ് റെക്കോർഡ്  കരസ്ഥമാക്കിയ വ്യക്തിയാണ്  റോയി സള്ളിവൻ (Roy sullivan )  അമേരിക്കയിലെ വിർജീനിയയിലെ  ഗ്രീൻ കൺട്രി (Green country )  എന്ന സ്ഥലത്തു 1912  ഫെബ്രുവരി 7  നാണ്‌  റോയി സള്ളിവൻ ജനിച്ചത്.  അമേരിക്കയിലെ തന്നെ ഷെനൻഡോവ്  (Shenandoah ) ദേശീയോദ്യാനത്തിൽ  റൈൻജർ ജോലിക്കാരൻ ആയിരുന്നു അദ്ദേഹം.

   ഷെനൻഡോവ്   നാഷണൽ പാർക്കിൽ  ജോലി തുടങ്ങി 6  വർഷം ആയപ്പോഴേക്കും  (1912  ഏപ്രിൽ )  ആദ്യമായി ഇടിമിന്നൽ  അദ്ദേഹത്തെ തേടിയെത്തി  കാലിനു സാരമായി പൊള്ളലേറ്റെങ്കിലും സള്ളിവൻ രക്ഷപെട്ടു.
 പിന്നീട് മുപ്പതു വർഷങ്ങൾക്ക് ശേഷം 1969 ൽ  റോയ് സള്ളിവൻ പാർക്കിൽ ട്രക്ക് ഓടിക്കുകയായിരുന്നു  വഴിയരികിലുള്ള രണ്ടു  മരങ്ങൾക്ക്  മിന്നലേറ്റു , എതിർ ദിശയിലുള്ള  മറ്റൊരു മരത്തിനും മിന്നലേറ്റു  സള്ളിവനും ട്രക്കും  ഇതിനു നടുവിൽ അകപ്പെട്ടു, അദ്ദേഹത്തിന്  ബോധം  തിരിച്ചു കിട്ടിയപ്പോഴേക്കും  കൺപീലിയും, പുരികങ്ങളും  നഷ്ടപ്പെട്ടിരുന്നു.

 മൂന്നാമത്തെ മിന്നൽ ഒരു വർഷത്തിന് ശേഷം  അദ്ദേഹത്തെ തേടിയെത്തി, വീട്ടിലെ പൂന്തോട്ടത്തിൽ  നിൽക്കുമ്പോൾ അടുത്തുള്ള ട്രാൻഫോമാറിന്  മിന്നലേറ്റു  ശേഷം സള്ളിവനും  അത് അദ്ദേഹത്തിന്‍റെ  തോൾഭാഗത്തിനു ചെറുതായി പൊള്ളലേൽപ്പിച്ചു.
 " ചെറിയൊരു മഴയുണ്ടായിരുന്നു മിന്നലിന്‍റെ  ലക്ഷണങ്ങളൊന്നും കണ്ടില്ല  ഞാൻ കേട്ടതിൽ വച്ച്  ഏറ്റവും വലിയ  ശബ്ദം ചെവിയിലേക്ക്  തുളച്ചു കയറി , ചെവി മരവിച്ചു പോയ്  പിന്നീട് ഒരു മൂളൽ മാത്രം, ആറ് ഇഞ്ച് ഉയരത്തിൽ എന്‍റെ  മുടി കത്തുന്നുണ്ടായിരുന്നു"    നാലാമത്  മിന്നലേറ്റതിനെക്കുറിച്ചു സള്ളിവന്‍റെ  വാക്കുകളാണ്.   ഭാഗ്യവശാൽ  അദ്ദേഹം ക്യാമ്പിങ്‌ സ്റ്റേഷനിലായിരുന്നു  നനഞ്ഞ ടവൽ  ഉപയോഗിച്ച് തീയണച്ചു  രക്ഷപെട്ടു.

  1973  ആഗസ്റ്റ് മാസം  അദ്ദേഹത്തിന് അഞ്ചാം  തവണയും മിന്നലേറ്റു  ഇത്തവണയും പാർക്കിലെ  ട്രെക്ക്  ഓടിക്കുകയായിരുന്നു , മിന്നലിന്‍റെ ലക്ഷണങ്ങൾ കണ്ടതുകൊണ്ടും, പഴയ അനുഭവം ഉള്ളത് കൊണ്ടും  അദ്ദേഹം   രക്ഷപെടാൻ  ഒരു ശ്രമം നടത്തി  പക്ഷേ  ഇത്തവണ അദ്ദേഹത്തിന്റെ  ഷൂസ് കരിച്ചു കളഞ്ഞു.

 ആറാം തവണ മിന്നലേൽക്കുന്നത് പാർക്കിലൂടെ നടക്കുമ്പോഴാണ് (1976 )  ഇത്തവണയും ചെറിയ പരിക്കുകളോടെ  അദ്ദേഹം രക്ഷപെട്ടു. ആറു മാസങ്ങൾക്കു ശേഷം അദ്ദേഹം  പാർക്കിൽ നിന്ന് വിരമിച്ചു.

  ജോലിയിൽ നിന്ന് വിരമിച്ചു എങ്കിലും  മിന്നൽ അദ്ദേഹത്തെ തേടി വരാതിരുന്നില്ല , 1977 ൽ ജൂൺ 25 ന് മീൻ പിടിക്കുകയായിരുന്നു പെട്ടന്ന് അദ്ദേഹത്തിന്‍റെ കയ്യിലെ രോമങ്ങൾ എഴുന്നേറ്റു നിന്നു, നെഞ്ചിലും തലയിലും പൊള്ളലേറ്റു, ഒരു വർഷത്തോളം കേൾവി ശക്തിയും ഇല്ലായിരുന്നു.

  അവസാനത്തെ മിന്നലിനു ശേഷം, ഇടിമിന്നലിനെ  ഭയന്ന് അദ്ദേഹം അധികം പുറത്തിറങ്ങാറില്ലായിരുന്നു. 1983 ൽ 71 ആം വയസ്സിൽ സ്വയം  ജീവനൊടുക്കി, മിന്നലുകളുടെ ലോകത്തേക്ക്  യാത്രയായി.

-ജിബിൻ മാത്യു ചെമ്മണ്ണാർ






Comments

Popular posts from this blog

ചെവികൾ കൊണ്ട് കണ്ട അദ്‌ഭുദ ബാലൻ

I'am happy; Why aren't you....?

ലോകത്തിലെ ഏറ്റവും 'നിർഭാഗ്യവാനായ ഭാഗ്യവാൻ'