I'am happy; Why aren't you....?
I'am happy; Why aren't you....? ---------------------------------------------------------- തിരക്ക് പിടിച്ച ജീവിതത്തിൽ ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ഇരു കയ്യും കാലുകളും ഇല്ലന്ന് സങ്കൽപ്പിക്കുക, എന്തായിരിക്കും അവസ്ഥ...? എഴുന്നേൽക്കാൻ കഴിയില്ല, നടക്കാൻ കഴിയില്ല, അടിസ്ഥാന ആവശ്യങ്ങളൊന്നും നിറവേറ്റാൻ കഴിയില്ല. അത് പോലെ കയ്യും കാലുമില്ലാതെ; (tetra-amelia syndrome ) ജനിച്ച കുട്ടിയാണ് "നിക്ക്", ദുഷ്‌ക (Dushka ) യുടേയും ബോറിസ് വുജിസിക് ( Boris Vujicic ) ന്റെയും മകനായി 1982 ൽ ആസ്ട്രേലിയയിലെ മെൽബണിലാണ് നിക്കോളാസ് ജെയിംസ് വുജിസിക് (Nicholas James Vujicic ) എന്ന നിക്ക് ജനിച്ചത്. ജന്മനാ തന്നെ കൈകളും കാലുകളുമില്ലായിരുന്നു.. കാൽ പാദങ്ങൾക്ക് പകരം,പാദം എന്ന് പറയാൻ കഴിയാത്ത ചെറിയ രണ്ടു മാംസ കഷങ്ങൾ മാത്രം. ജന്മനാ തന്നെ സ്വയം അനങ്ങാൻ പോലും കഴിയാത്ത നിക്കിനെ മാതാപിതാക്കൾ ഉപേക്ഷിച്ചില്ല, അവർ അവനെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചു എന്നാൽ വിക്...